പാവറട്ടി: വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിപ്രകാരം പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പ് വിതരണം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണു അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സൗമ്യ സുകു, ജനപ്രതിനിധികളായ കെ.സി. ജോസഫ്, വാസന്തി ആനന്ദൻ, പഞ്ചായത്ത് സെക്രട്ടറി മിനി, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ ഷീജ രാജീവ്, അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സൂരജ്, മുംതാസ് റസാക്ക്, ബസീജ വിജേഷ്, ധന്യ സന്തോഷ് എന്നിവർ പ്രസംഗിച്ചു. 11 വിദ്യാർത്ഥികൾക്കാണ് ലാപ് ടോപ്പ് വിതരണം ചെയ്തത്.