 
കുന്നംകുളം: തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രനെതിരെ തലയിൽ മുണ്ടിട്ട് ബി.ജെ.പിയുടെ പ്രതിഷേധം. തട്ടിപ്പ് കേസിൽ കേസെടുത്ത സാഹചര്യത്തിൽ സീത രവീന്ദ്രൻ ചെയർപേഴ്‌സൺ സ്ഥാനം രാജിവക്കണമെന്നും എഫ്.ഐ.ആർ ഇട്ടതിനു ശേഷവും പൊതുപരിപാടികളിലും നഗരസഭ കൗൺസിൽ യോഗത്തിലും സീത രവീന്ദ്രൻ പങ്കെടുത്തത് പൊലീസിന്റെ വീഴ്ചയാണെന്നും പൊലീസ് സി.പി.എമ്മിന്റെ ആജ്ഞയ്ക്കനുസരിച്ച് പാർട്ടി അണികളെപോലെ പണിയെടുക്കുകയാണെന്നും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത് പറഞ്ഞു. പ്രതിഷേധ യോഗം ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി പി. ജെ.ജെബിൻ, മണ്ഡലം ട്രഷറർ സുമേഷ് കളരിക്കൽ, ജനറൽ സെക്രട്ടറി ശ്രീജിത്ത് കമ്പിപ്പാലം, പാർലമന്ററി പാർട്ടി നേതാവ് കെ.കെ. മുരളി തുടങ്ങിയവർ സംസാരിച്ചു.