തൃശൂർ: രണ്ട് വർഷമായി പൂട്ടിക്കിടക്കുന്ന ലക്ഷ്മി, അളഗപ്പ മില്ലുകൾ തുറന്ന് പ്രവർത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സി.ഐ.ടി.യു ജില്ലാ ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി യു.പി. ജോസഫ്, കെ.കെ. പ്രസന്നകുമാരി, വി. ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.