 
കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെ രണ്ടു ദിവസത്തെ വിവാഹപൂർവ കൗൺസലിംഗ് ക്ലാസിന് തുടക്കം. യൂണിയൻ ഹാളിൽ കൗൺസലിംഗ് ക്ലാസിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. യോഗത്തിൽ യോഗം കൗൺസിലർ ബേബി റാം ആമുഖപ്രസംഗം നടത്തി.
യൂണിയൻ നേതാക്കളായ സിബി ജയലക്ഷമി ടീച്ചർ, ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ജി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എറണാകുളം മുക്തി ഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെയാണ് പ്രായപൂർത്തിയായ യുവതീയുവാക്കൾക്കും നവദമ്പതിമാർക്കും കൗൺസലിംഗ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്.