keralam

കൊടുങ്ങല്ലൂർ: സ്ത്രീധനത്തിനെതിരെ, സ്ത്രീ പീഡനത്തിനെതിരെ, സ്ത്രീപക്ഷ നവകേരളം എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയിലെ രണ്ട് സി.ഡി.എസുകളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ട് വരെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. പരിപാടിയുടെ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്‌സൺ എം.യു. ഷിനിജ നിർവഹിച്ചു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി.

രണ്ട് കുടുംബശ്രീ സി.ഡി.എസുകളും വെവ്വേറെ നടത്തിയ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ സ്ത്രീപക്ഷ നവകേരള പ്രതിജ്ഞ ചൊല്ലി. തുടർന്ന് പോസ്റ്റർ കാമ്പയിൻ, വനിതാ റാലി എന്നിവ നടത്തി. തുടർന്ന് 80 ദിവസം നീളുന്ന പ്രചാരണ ബോധവത്കരണ പ്രവർത്തനങ്ങൾ, ചർച്ചകൾ എന്നിവ നടത്തും.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലത ഉണ്ണിക്കൃഷ്ണൻ, കെ.എസ്. കൈസാബ്, എൽസി പോൾ, നഗരസഭാ കൗൺസിലർ സ്മിത ആനന്ദൻ, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ ശ്രീദേവി തിലകൻ, മല്ലിക സുദാസൻ, കോ - ഓർഡിനേറ്റർ രേഷ്മ, ഷിജി പ്രദീപ്, ശാലിനി ഉണ്ണിക്കൃഷ്ണൻ, ആരിഫ ശങ്കരൻ കുട്ടി എന്നിവർ പ്രസംഗിച്ചു.