tksudheesh

തൃശൂർ: കൊവിഡിന്റെ ആരംഭത്തിൽ അടച്ചുപൂട്ടിയ നാഷണൽ ടെക്‌സ്റ്റൈൽസ് കോർപറേഷന്റെ കീഴിലുള്ള അളഗപ്പ, കേരളലക്ഷ്മി മില്ലുകൾ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് തുറന്നു പ്രവർത്തിപ്പിക്കണമെന്നും തൊഴിൽ നഷ്ടപ്പെട്ട മിൽ തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും എ.ഐ.ടി.യു.സി ജില്ലാ ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. പി.കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ, ഭാരവാഹികളായ ടി.കെ സുധീഷ്, പി. ശ്രീകുമാർ, സോഫി തിലകൻ, വി.ആർ മനോജ്, വി.കെ ലതിക എന്നിവർ സംസാരിച്ചു. ഫെബ്രുവരി 23, 24 തിയതികളിലെ ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കുന്നതിന് കൗൺസിൽ യോഗം തീരുമാനിച്ചു.

ജില്ലാ കൗൺസിൽ പുനഃസംഘടിപ്പിച്ചു

എ.ഐ.ടി.യു.സി തൃശൂർ ജില്ലാ കൗൺസിൽ ഭാരവാഹികളായി ടി.കെ സുധീഷ് (പ്രസിഡന്റ്), കെ.ജി ശിവാനന്ദൻ (സെക്രട്ടറി), കെ.എം ജയദേവൻ (ട്രഷറർ), പി. ജെയിംസ് റാഫേൽ, വി.കെ ലതിക, പി.കെ കൃഷ്ണൻ, സി.സി മുകുന്ദൻ എം.എൽ.എ, പി.ഡി റെജി, അഡ്വ. പി.കെ ജോൺ (വൈസ് പ്രസിഡന്റുമാർ), പി.ജി മോഹനൻ, പി. ശ്രീകുമാർ, വി.ആർ മനോജ്, സോഫി തിലകൻ, എ.എസ് സുരേഷ് ബാബു, എം. രാധാകൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ).

പെ​ൻ​ഷ​നേ​ഴ്‌​സ് നി​രാ​ഹാ​ര​ ​സ​മ​രം

തൃ​ശൂ​ർ​:​ ​ശ​മ്പ​ള​ ​പ​രി​ഷ്‌​ക​ര​ണ​ത്തോ​ടൊ​പ്പം​ ​അ​തേ​ ​മാ​ന​ദ​ണ്ഡ​ത്തി​ൽ​ ​പെ​ൻ​ഷ​ൻ​ ​വി​ത​ര​ണം​ ​ന​ട​പ്പാ​ക്കു​ക,​ ​പെ​ൻ​ഷ​ൻ​ ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ത്ത് ​എ​ല്ലാ​ ​മാ​സം​ ​ഒ​ന്നാം​ ​തീ​യ​തി​യും​ ​വി​ത​ര​ണം​ ​ചെ​യ്യു​ക,​ ​എ​ൽ.​ഐ.​സി​ ​പാ​ക്കേ​ജ് ​ത​ള്ളി​ക്ക​ള​യു​ക​ ​തു​ട​ങ്ങി​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​പെ​ൻ​ഷ​നേ​ഴ്‌​സ് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​നാ​ളെ​ ​മു​ത​ൽ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​മ്പി​ൽ​ ​അ​നി​ശ്ചി​ത​കാ​ല​ ​നി​രാ​ഹാ​ര​ ​സ​മ​രം​ ​ആ​രം​ഭി​ക്കും.​ ​സ​മ​ര​ത്തി​ന് ​പി​ന്തു​ണ​യു​മാ​യി​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​തൃ​ശൂ​ർ,​ ​ചാ​ല​ക്കു​ടി​ ​യൂ​ണി​റ്റു​ക​ളി​ൽ​ ​അ​ന്ന് ​മു​ത​ൽ​ 10​ ​മു​ത​ൽ​ 5​ ​വ​രെ​ ​ഉ​പ​വാ​സ​മി​രി​ക്കു​മെ​ന്ന് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​വി.​വി.​ ​അ​ച്യു​ത​ൻ,​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഐ.​ ​സ​തീ​ഷ്‌​കു​മാ​ർ,​ ​ട്ര​ഷ​റ​ർ​ ​എം.​ ​വാ​സു​ദേ​വ​ൻ​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.