തൃശൂർ: റോട്ടറി ക്ലബ് ഒഫ് ട്രിച്ചൂർ സിറ്റിയുടേയും എ.പി.ടിയുടേയും ആഭിമുഖ്യത്തിൽ ലംഗ് ഹെൽത്ത് ഡേയുടെ ഭാഗമായി രണ്ടാം ദ ഗ്രേറ്റ് തൃശൂർ സൈക്കളത്തോൺ ഇന്ന് രാവിലെ 6.30 ന് തെക്കേ ഗോപുരനടയിൽ നിന്നും സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ ഫ്‌ളാഗ് ഒഫ് ചെയ്യും. എം.ജി. റോഡ്, പടിഞ്ഞാറേക്കോട്ട, പൂങ്കുന്നം, പാട്ടുരായ്ക്കൽ, പള്ളിമൂല, ചെമ്പൂക്കാവ്, മിഷൻ ക്വാട്ടേഴ്‌സ് വഴി തിരിച്ച് സ്വരാജ് റൗണ്ടിൽ പ്രവേശിച്ച് തെക്കേഗോപുര നടയിൽ സമാപിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 200 ൽപ്പരം സൈക്കിളിസ്റ്റുകൾ പരിപാടിയിൽ പങ്കെടുക്കും. ഇവർക്ക് മെഡലും സർട്ടിഫിക്കറ്റും ജേഴ്‌സിയും നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റോട്ടറി ക്ലബ് ട്രിച്ചൂർ സിറ്റി സെക്രട്ടറി ജോയ് കൊള്ളന്നൂർ, പ്രോഗ്രാം ഡയറക്ടർ സ്റ്റാലിൻ ബേബി, എ.പി.ടി സെക്രട്ടറി ഡോ. ജംഷീർ എന്നിവർ പങ്കെടുത്തു.