ആമ്പല്ലൂർ: അളഗപ്പ നഗർ ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിലെ കുറുപ്പുംകുളം ബ്രാഞ്ച് റോഡിന്റെ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും ആറര ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം നടത്തുക. ഇതിനായി തൃശൂർ ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചിട്ടുണ്ട്. എൽ.എസ്.ജി.ഡിക്കാണ് നിർമാണച്ചുമതല.