walk
കൊരട്ടി പഞ്ചായത്തിൽ സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തം

കൊരട്ടി: കൊരട്ടി പഞ്ചായത്ത്, സംസ്ഥാന വനിതാ ശിശു വികസന സമതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊരട്ടിയിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. പൊതു ഇടം എന്റെതാണ് എന്ന് പ്രഖ്യാപിച്ച് ഒരുക്കിയ നടത്തിത്തിന് കിൻഫ്ര പാർക്ക്, ചിറങ്ങര, ദേവമാത, കോട്ടമുറി, ആറ്റപ്പാടം എന്നിവിടങ്ങൾ വീഥികളായി. വിവിധ കേന്ദ്രങ്ങളിൽ നിന്നുളള നടത്തക്കാർ കൊരട്ടി ജംഗ്ഷനിൽ കേന്ദ്രീകരിച്ചു. തുടർന്ന് കലാപരിപാടികൾ, നാടൻ പാട്ടുകൾ എന്നിവ അരങ്ങേറി. വനിതാ നടത്തത്തിന്റെ സമാപന ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ഷാജി അദ്ധ്യക്ഷയായി. സ്ഥിരം സമതി അദ്ധ്യക്ഷരായ അഡ്വ.കെ.ആർ. സുമേഷ്, നൈനു റിച്ചു, കുമാരി ബാലൻ, ബ്ലോക്ക് മെമ്പർ സിന്ധു രവി, കുടുംബശ്രീ ചെയർപേഴ്‌സൺ ബേബി ഉണ്ണി, പഞ്ചായത്ത് അംഗങ്ങളായ വർഗീസ് പയ്യപ്പിള്ളി, പി.ജി. സത്യപാലൻ, ഷിമ സുധിൻ, റെയ് മോൾ ജോസ്, ജിസി പോൾ, ജെയ്‌നി ജോഷി, ഗ്രേസി സ്‌ക്കറിയ ഐ.സി.സി.എസ്. സൂപ്പർവൈസർ സൗമ്യ പോൾ, വനിതാ കൗൺസിലർ ദിവ്യ പോൾ എന്നിവർ പ്രസംഗിച്ചു.