 
കയ്പമംഗലം: മുൻ സി.പി.ഐ ലോക്കൽ സെക്രട്ടറിയും എ.ഐ.വൈ.എഫ് മുൻ ജില്ലാ വൈസ് പ്രസിഡന്റും സി.പി.എമ്മിൽ ചേർന്നു. കയ്പമംഗലം സി.പി.ഐ മുൻ ലോക്കൽ സെക്രട്ടറി വി.ആർ. ഷൈൻ, സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി എക്‌സിക്യൂട്ടിവ് അംഗവും എ.ഐ.വൈ.എഫ് മുൻ ജില്ലാ വൈസ് പ്രസിഡന്റുമായ അഡ്വ. പി.ആർ. കണ്ണനുമാണ് സി.പി.എമ്മിൽ ചേർന്നത്.
സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ ഇരുവരെയും സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ എന്നിവർ മാലയിട്ട് സ്വീകരിച്ചു. സ്വീകരണച്ചടങ്ങിൽ ചടങ്ങിൽ നാട്ടിക ഏരിയാ കമ്മിറ്റി സെക്രട്ടറി എം.എ. ഹാരിസ്ബാബു, ജില്ലാ കമ്മിറ്റി അംഗം പി.എം. അഹമ്മദ്, കയ്പമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.വി. സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.
സി.പി.എം മുന്നണിമര്യാദ ലംഘിക്കുന്നുവെന്ന്
സി.പി.ഐയുടെ വളർച്ചയിൽ അസ്വസ്ഥത പുണ്ട സി.പി.എം നേതൃത്വം മുന്നണി മര്യാദ മറന്ന് അസംതൃപ്തരായ സി.പി.ഐയിലെ അണികളെ വലവീശിപ്പിക്കുകയാണെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.കെ. സുധീഷ് ആരോപിച്ചു.