peru
തിരുവാതിരയോടനുബന്ധിച്ച് പെരുവനം ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്ന തിരുവാതിരക്കളി.

ചേർപ്പ്: പെരുവനം ശ്രീ മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര ആതിരോത്സവത്തിന് തുടക്കം. എട്ടങ്ങാടി നിവേദ്യം, അണിമംഗലം സാവിത്രിയുടെ പ്രഭാഷണം, ഇരിങ്ങാലക്കുട സംഗമഗ്രാമ, വല്ലച്ചിറ ഭദ്ര, ചാത്തക്കുടം ശ്രീ ധർമ്മശാസ്ത കൈകൊട്ടി കളി സംഘങ്ങളുടെ നേതൃത്വത്തിൽ തിരുവാതിരക്കളി എന്നിവ ഇന്നലെ നടന്നു.

ഇന്ന് വൈകീട്ട് 3.30ന് മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു, കെ. രാജൻ എന്നിവരെ ആദരിക്കും. പെരുവനം ക്ഷേത്രവും ഉപദേശക സമിതിയും വാട്ട്‌സാപ്പ് പഞ്ചവാദ്യ ആസ്വാദക സമിതിയും ചേർന്നാണ് ആദരസംഗമം ഒരുക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് പെരുവനം നടവഴിയിൽ പല്ലാവൂർ ശ്രീധരൻ മാരാർ നയിക്കുന്ന പഞ്ചവാദ്യം, തുടർന്ന് 7.30ന് തിരുവാതിരകളി, പാതിരാ പൂച്ചൂടൽ എന്നിവയും നടക്കും.