തൃപ്രയാർ: എസ്.എൻ.ഡി.പി യോഗം വനിതാസംഘം നടത്തുന്ന വനിതാജ്വാല വിജയിപ്പിക്കാൻ നാട്ടിക യൂണിയൻ വനിതാ സംഘം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. യൂണിയൻ ഹാളിൽ ചേർന്ന യോഗം കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് ബിന്ദു മനോജ് അദ്ധ്യക്ഷയായി. യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണംമ്പുളളി, ജില്ലാ കോ- ഓർഡിനേറ്റർ ഇന്ദിരാദേവി ടീച്ചർ, യൂണിയൻ കൗൺസിലർ നരേന്ദ്രൻ തയ്യിൽ എന്നിവർ സംസാരിച്ചു.