 
ചേർപ്പ്: ഉയർന്ന മാർക്ക് നേടുന്നതോടെപ്പം സാമൂഹിക ജീവിതത്തിൽ ശരിയായ ദിശാബോധം ഉള്ളവരായി വിദ്യാർത്ഥികൾ മാറണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. അവിണിശേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന ശങ്കർജി സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം വി.ജി. വനജകുമാരി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ഐ. ജോൺസൻ, അവിണിശേരി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ. ജോസഫ് ആന്റണി, ടി.എസ്. ഷൈലജ, എം.കെ. പ്രസാദ്, കെ.കെ. മോഹനൻ, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് ഇ.കെ. രാജഗോപാലൻ, കെ.പി. അഖിത, അഡ്വ. എം.എ. രാജീവ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 115 വിദ്യാർത്ഥി പ്രതിഭകൾക്ക് വിദ്യഭ്യാസ പുരസ്‌കാരങ്ങൾ നൽകി.