പാവറട്ടി: ഉന്നത വിദ്യാഭ്യാസ മേഖലയിലെന്നപോലെ പൊതുവിദ്യാഭ്യാസ മേഖലയിലും രാഷ്ട്രീയ കടന്ന് കയറ്റം നടത്തുന്ന ഇടതുപക്ഷ നയത്തിൽ കെ.പി.എസ്.ടി.എ. മുല്ലശ്ശേരി ഉപജില്ലാ സമ്മേളനം പ്രതിഷേധിച്ചു. സംസ്ഥാന കൗൺസിലർ എൻ.ആർ. അജിത്ത്പ്രസാദ് ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.യു. ജെയ്സൺ മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി ബോബി ജോസ് (പ്രസിഡന്റ്), സി.എഫ്. ജെയ്സൺ (സെകട്ടറി), ബെനിയാം ഡെല്ലി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ എഡ്വിൻ പിന്റോ, കെ.ജെ. ബാബു, ജിൽസൺ തോമാസ്, അഭിലാഷ് ജോണി, സബീന മാത്യു, സോഫി.കെ.എൽ എന്നിവർ പ്രസംഗിച്ചു.