omicrone

തൃശൂർ: ഒമിക്രോൺ സ്ഥിരീകരിച്ച ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന 49 കാരിയായ വീട്ടമ്മയെ ഞായറാഴ്ച മുളങ്കുന്നത്തുകാവിലെ നെഞ്ചുരോഗാശുപത്രിയിൽ സജ്ജീകരിക്കപ്പെട്ട പ്രത്യേക ഐസൊലേഷൻ റൂമിലേക്ക് മാറ്റിയേക്കും. ഇതിനുള്ള ഒരുക്കം നെഞ്ചുരോഗാശുപത്രിയിൽ നടന്നുവരികയാണ്. ഡിസംബർ 11നാണ് ഇവർ വിമാനമാർഗം കെനിയയിൽ നിന്ന് ഷാർജയിലേക്കും അവിടെനിന്ന് കൊച്ചിയിലേക്കുമെത്തിയത്. 13ന് പരിശോധിച്ചപ്പോൾ കൊവിഡ് പോസിറ്റീവായി. ഇവരുടെ മാതാവ് മാത്രമാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. മാതാവും കൊവിഡ് പോസറ്റീവാണ്. സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേരില്ലാത്തതിനാൽ ആശങ്ക വേണ്ടെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.

മ​ല​ക്ക​പ്പാ​റ​യി​ൽ​ ​വാ​ഹ​നം​ ​ത​ട​ഞ്ഞ് ​ത​മി​ഴ്‌​നാ​ട്

ചാ​ല​ക്കു​ടി​:​ ​ഒ​മി​ക്രോ​ൺ​ ​ജാ​ഗ്ര​ത​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ത​മി​ഴ്‌​നാ​ട് ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​മ​ല​ക്ക​പ്പാ​റ​യി​ൽ​ ​കേ​ര​ള​ത്തി​ലെ​ ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ളു​ടെ​ ​വാ​ഹ​നം​ ​ത​ട​ഞ്ഞി​ട്ടു.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ​ ​ന​ട​പ​ടി​യി​ൽ​ ​നി​ര​വ​ധി​ ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ൾ​ ​സം​സ്ഥാ​ന​ ​അ​തി​ർ​ത്തി​യി​ൽ​ ​കു​ടു​ങ്ങി.​ ​വാ​ൽ​പ്പാ​റ​യി​ലേ​ക്കും​ ​മ​റ്റും​ ​പോ​യ​ ​വാ​ഹ​ന​ങ്ങ​ൾ​ ​പ​ല​തും​ ​തി​രി​ച്ച് ​വ​ന്നു.​ ​എ​ന്നാ​ൽ​ ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ ​സ്വ​കാ​ര്യ​ ​ബ​സു​ക​ളെ​ ​ത​ട​ഞ്ഞി​ല്ല.​ ​ഉ​ച്ച​യോ​ടെ​ ​കോ​യ​മ്പ​ത്തൂ​ർ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​വി​ല​ക്ക് ​നീ​ക്കി​യ​ത്.​ ​അ​തി​ർ​ത്തി​ക​ളി​ലെ​ ​റി​സോ​ർ​ട്ട് ​ഉ​ട​മ​ക​ളാ​ണ് ​പ്ര​ശ്‌​നം​ ​ക​ള​ക്ട​റു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്.​ ​ത​മി​ഴ്‌​നാ​ട് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ന​ട​പ​ടി​ക​ൾ​ ​പ​ല​തും​ ​ത​ന്നി​ഷ്ട​ ​പ്ര​കാ​ര​മാ​ണെ​ന്ന് ​ആ​രോ​പ​ണ​മു​ണ്ട്.​ ​വ​ന​പാ​ല​ക​ർ,​ ​പൊ​ലീ​സ് ​വി​ഭാ​ഗ​ങ്ങ​ളും​ ​ഇ​ത്ത​ര​ത്തി​ൽ​ ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ളെ​ ​പീ​ഡി​ക്കു​ന്നു​ണ്ടെ​ന്ന്്് ​ആ​ക്ഷേ​പ​മു​ണ്ട്.​ ​കൈ​മ​ട​ക്ക് ​ല​ക്ഷ്യ​മാ​ക്കി​യാ​ണ് ​ഇ​ത്ത​രം​ ​പ്ര​ഹ​സ​ന​മെ​ന്നാ​ണ് ​ആ​ക്ഷേ​പം.​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ആ​രോ​ഗ്യ​ ​വ​കു​പ്പും​ ​യാ​ത്ര​ക്കാ​രെ​ ​പീ​ഡി​പ്പി​ക്കു​ന്ന​തി​ൽ​ ​മു​ൻ​പ​ന്തി​യി​ലാ​ണ്.​ ​എ​ന്നാ​ൽ​ ​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​നി​ന്നും​ ​കേ​ര​ള​ത്തി​ലേ​ക്ക് ​വ​രു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക്്് ​യാ​തൊ​രു​ ​പ്ര​തി​സ​ന്ധി​യും​ ​ഉ​ണ്ടാ​കാ​റി​ല്ല.