തൃശൂർ: കേരള ജ്യോതിഷ പരിഷത്ത് സുവർണ ജൂബിലിയുടെ ഭാഗമായി ഗ്ലോബൽ ജ്യോതിഷ സെമിനാർ നടത്തി. കേന്ദ്രസമിതി പ്രസിഡന്റ് അഡ്വ. എ.യു. രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു. അമ്പലക്കോത്ത് വിജയരാഘവപ്പണിക്കർ, ഷൊർണൂർ ബാലകൃഷ്ണപണിക്കർ, കോലഴി സുരേന്ദ്രപണിക്കർ, ഉണ്ണിരാജൻ കുറുപ്പ്, കെ.എ. നാരായണൻ, മധു പീച്ചറയ്ക്കൽ, മാധവൻ നമ്പൂതിരി, സംഗീത സംവിധായകൻ വിദ്യാധരൻ, ശിവദാസ് നല്ലെങ്കര, വിനോജ് ചൊവ്വര എന്നിവർ പ്രസംഗിച്ചു.