piraviyude-novu
ഉണ്ണിക്കൃഷ്ണൻ.ടി.അടാട്ടിൻ്റെ പിറവിയുടെ നോവ് കവിതാ സമാഹാരം സാഹിത്യ അക്കാഡമി പ്രസിഡൻ്റ് വൈശാഖൻ നിർവഹിക്കുന്നു.

തൃശൂർ: സാഹിത്യ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഉണ്ണിക്കൃഷ്ണൻ ടി. അടാട്ടിന്റെ പ്രഥമ കവിതാസമാഹാരമായ പിറവിയുടെ നോവ് ജവഹർ ബാലഭവനിൽ കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ, എഴുത്തുകാരനും കോളമിസ്റ്റുമായ പ്രൊഫ. എം. ഹരിദാസിന് നൽകി പ്രകാശനം ചെയ്തു. ഉണ്ണിക്കൃഷ്ണന്റെ കവിതകളിലുടനീളം ഗ്രാമഭംഗി നിഴലിച്ചു നിൽക്കുന്നതായും അവ അനുവാചകന് പുതിയ വായനാനുഭവം സമ്മാനിച്ചേക്കുമെന്നും വൈശാഖൻ പറഞ്ഞു.

തൃശൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഹാരിഫാബി അദ്ധ്യക്ഷയായി. കേരള സാഹിത്യ അക്കാഡമി മുൻ സബ് എഡിറ്ററും എഴുത്തുകാരനുമായ വി.എൻ. അശോകൻ പുസ്തക പരിചയം നടത്തി. കേരള സാഹിത്യ അക്കാഡമി പബ്ലിക്കേഷൻ ഓഫിസർ ഇ.ഡി. ഡേവിസ്, അടാട്ട് പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി. ജയലക്ഷ്മിക്ക് പുസ്തകം നൽകി ആദ്യ വിൽപ്പന നിർവഹിച്ചു.

അഭിനേതാവ് പി. ബാലചന്ദ്രൻ, ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവ് മുരളി അടാട്ട്, കവയിത്രി സുനിത സുകുമാരൻ അടാട്ട്, വെങ്കിടേശ്വരൻ, കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട്, ഉണ്ണിക്കൃഷ്ണൻ അടാട്ട് എന്നിവർ സംസാരിച്ചു.