turtles-came-to-lay-eggs

ചാവക്കാട്: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറത്ത് കടലാമകൾ മുട്ടയിടാനെത്തി. ഇന്നലെ പുലർച്ചെ അഞ്ചിനാണ് രണ്ട് കടലാമകൾ മുട്ടയിടാൻ എത്തിയത്. ഈ സീസണിൽ ആദ്യമായാണ് കടലാമകൾ മുട്ടയിടാൻ എത്തുന്നത്.

കടലാമകൾ 189 മുട്ടകളാണ് ഇട്ടത്. സൂര്യ കടലാമ സംരക്ഷണ സമിതി പ്രസിഡന്റ് പി.എ. സെയ്ദുമുഹമ്മദ്, സമിതി അംഗങ്ങളായ പി.എ. നസീർ, കെ.എ. സുഹൈൽ, കെ.എസ്. ഷംനാദ്, പി.എ. നജീബ്, പി.എ. ഫൈസൽ എന്നിവർ ചേർന്ന് കടലാമ മുട്ടകൾ താത്കാലിക ഹാച്ചറിയിലേക്ക് മാറ്റി.

45 ദിവസം കഴിഞ്ഞാൽ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരും. കഴിഞ്ഞ സീസണിലാണ് ഇവിടെ ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടാനെത്തിയത്.