കൊടുങ്ങല്ലൂർ: അഴീക്കോട് മേനോൻ ബസാറിൽ ബി.ജെ.പിയുടെ കൊടിതോരണങ്ങളും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള ഫ്ലക്‌സ് ബോർഡുകളും നശിപ്പിച്ചതായി പരാതി. കഴിഞ്ഞ രാത്രിയാണ് സംഭവം. ഇതിനെതിരെ ബി.ജെ.പി അഴീക്കോട് മേഖലാ കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. അഴീക്കോട് മേഖലയിൽ രാത്രിയുടെ മറവിൽ നടത്തുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് അധികൃതർ തടയിടണമെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എടവിലങ്ങ് മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി, പി.എസ്. അനിൽകുമാർ, സുധീഷ് പാണ്ടുരംഗൻ, സോമൻ എടമുട്ടത്ത്, ഗിരിഷ് ചിറയിൽ തുടങ്ങിയവർ സംസാരിച്ചു.