 
കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ രണ്ടു ദിവസങ്ങളിലായി നടത്തി വരുന്ന വിവാഹപൂർവ കൗൺസലിംഗ് ക്ലാസുകൾ സമാപിച്ചു. യൂണിയൻ ഹാളിൽ നടന്ന സമാപന ക്ലാസിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡംഗം കെ.ഡി. വിക്രമാദിത്യൻ അദ്ധ്യക്ഷനായി. യൂണിയൻ മൈക്രോ ഫിനാൻസ് കോ- ഓർഡിനേറ്റർ ഡിൽഷൻ കൊട്ടേക്കാട്ട് ആമുഖ പ്രസംഗം നടത്തി. കൗൺസലിംഗ് ക്ലാസ് പൂർത്തീകരിച്ചവർക്ക് യൂണിയൻ സെക്രട്ടറി പി.കെ രവീന്ദ്രൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെയാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.