കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ കോടാലിയിൽ ആരംഭിച്ച നാനോ മാർക്കറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.എസ്. നിജിൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണിക്കൃഷ്ണൻ, കുടുംബശ്രീ ചെയർപേഴ്‌സൺ, സുനിത ബാലൻ എന്നിവർ സംസാരിച്ചു.

നാനോ മാർക്കറ്റ്
കുടുംബശ്രീ സംരംഭകർക്ക് പ്രാദേശിക വിപണി ഒരുക്കുക, സംരംഭകരുടെ ഉത്പാദനശേഷി വർദ്ധിപ്പിക്കുക, കൂടുതൽ സാമ്പത്തികലാഭം ലഭ്യമാക്കുക, കൂടുതൽ വിഷരഹിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുക, കൂടുതൽ സംരംഭകരെ സൃഷ്ടിക്കുക തുടങ്ങിയ ബൃഹത്തായ ലക്ഷ്യങ്ങൾ വിഭാവനം ചെയ്യുന്നതാണ് നാനോ മാർക്കറ്റ്.