
തൃശൂർ: സി.പി.എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജനുവരി 21, 22, 23 തീയതികളിൽ തൃശൂരിലാണ് സമ്മേളനം. ലോഗോ പ്രകാശനം കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ എ. സി മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനായി. സംഘാടക സമിതി ജനറൽ കൺവീനർ യു. പി ജോസഫ്, പ്രചാരണ കമ്മിറ്റി കൺവീനർ കെ.വി അബ്ദുർഖാദർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.എം വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം എം.കെ കണ്ണൻ, ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ ഷാജൻ എന്നിവർ പങ്കെടുത്തു.
സംഘപരിവാർ സംഘടനകളുടെ
പ്രതിഷേധ പ്രകടനം.
തൃശൂർ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തൃശൂരിൽ സംഘപരിവാർ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. തൃശൂർ നഗരത്തിൽ സ്വരാജ് റൗണ്ട് ചുറ്റി നടുവിലാലിൽ സമാപിച്ച പ്രകടനത്തിൽ സ്ത്രീകൾ അടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദൻ മാസ്റ്റർ പ്രസംഗിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി. ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്കുമാർ, മേഖലാ ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, വിഭാഗ് കാര്യവാഹ് ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, ജില്ലാ കാര്യവാഹ് രാജേഷ്, സി.എൻ ബാബു, സഹകാര്യവാഹ് മനേഷ് എന്നിവർ നേതൃത്വം നൽകി.