കൊടുങ്ങല്ലൂർ: ആല ഗോതുരുത്ത് പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാത്ത നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസിന്റെ പദയാത്ര. ശ്രീനാരായണപുരം കോൺഗ്രസ് 102, 103, 104 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പദയാത്ര നടത്തിയത്. ശക്തമായ വേലിയേറ്റത്തെ തുടർന്ന് ഗോതുരുത്ത് പ്രദേശം വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിൽ അധികൃതർ മൗനം തുടർന്ന്കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. വാസുദേവ വിലാസം വളവിൽ നിന്നും ആരംഭിച്ച യാത്ര കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രൊഫ. സിറാജ് ഫ്ലാഗ് ഒഫ് ചെയ്തു. എ.പി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ഗോതുരുത്തിലെ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് നീന്തിക്കടന്നാണ് പദയാത്ര അവസാനിപ്പിച്ചത്. സമാപന യോഗം ശോഭ സുഭിൻ ഉദ്ഘാടനം ചെയ്തു.