തൃശൂർ: ആർ.ജെ.ഡി.എസിന്റെ സംയുക്ത വിഭാഗങ്ങൾ എൻ.സി.പിയിൽ ലയിച്ചു. ലയന സമ്മേളനം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി.(എസ്) സംസ്ഥാന പ്രസിഡന്റ് രാജീവ് വേതോടി അദ്ധ്യക്ഷനായി. ആർ.ജെ.ഡി.(എസ്) സംസ്ഥാന സെക്രട്ടറി ജനറൽ ഒ.ജെ. ജോസഫ് ലയന പ്രമേയം അവതരിപ്പിച്ചു. എൻ.സി.പി ദേശീയ സെക്രട്ടറി ടി.പി പീതാംബരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.കെ.രാജൻ മാസ്റ്റർ, ലതിക സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.വി. വല്ലഭൻ, സി.ഐ. സെബാസ്റ്റിയൻ, ബിന്ദു രവീന്ദ്രൻ, എൻ.എം.സി ദേശീയ സെകട്ടറി എം.പത്മിനി, രഘു.കെ.മാരാത്ത്, എൻ.സി.പി ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസീസ്, ആർ.ജെ.ഡി (എസ്) നേതാക്കളായ ജോണി വഴുതപ്പിള്ളി, ലാലു, സലിം കാലയിൽ എന്നിവർ പ്രസംഗിച്ചു.