പാവറട്ടി: വജ്ര ജൂബിലി നിറവിൽ എത്തിയ ചിറ്റാട്ടുകര നാഷണൽ പബ്ലിക് ലൈബ്രറിക്ക് മണലൂർ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടർ നൽകി. പഞ്ചായത്ത് അങ്കണത്തിൽ ചേർന്ന യോഗത്തിൽ മുരളി പെരുനെല്ലി എം.എൽ.എ, ലൈബ്രറി പ്രസിഡന്റ് സി.ഡി. ജോസിന് കൈമാറി. ടി.സി. മോഹനൻ ആദ്ധ്യക്ഷനായി. ടി.എൻ. ലെനിൻ അക്ഷരസേനാ അംഗങ്ങൾക്കുള്ള കാർഡ് വിതരണം നടത്തി. തോമസ് അലിയാസ് രാജൻ സമ്മാനദാനം നിർവഹിച്ചു. എം.പി.ശരത് കുമാർ, സി.ഡി.ജോസ്, ബോബ് നാരായണൻ, ആനി ജോസ്, പുഷ്പ, പി.എം.ജോസഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ബാലവേദി അംഗങ്ങൾ കവിതകൾ അവതരിപ്പിച്ചു.