എസ്.എൻ.ഡി.പി യോഗം കുന്നംകളം യൂണിയൻ നമ്പഴിക്കാട് ശാഖായോഗം വനിതസംഘം യൂണിറ്റ് രൂപീകരണം നടന്നു. യൂണിയൻ പ്രസിഡന്റ് ഇൻ ചാർജ് കെ.എം. സുകുമാരൻ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.വി. പ്രസന്നൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി സി.കെ. ശശി സ്വാഗതവും വിജി ബിജീഷ് നന്ദിയും പറഞ്ഞു. യോഗത്തിന് വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഡോ. ലളിത ഗോപിനാഥ്, സെക്രട്ടറി സുധ വിജയൻ എന്നിവർ നേതൃത്വം നൽകി.
വനിതാസംഘം യൂണിറ്റ് ഭാരവാഹികൾ: ശരണ്യ പ്രവീൺ (പ്രസിഡന്റ്), വിജയമ്മ ഭരതൻ (വൈസ് പ്രസിഡന്റ്), വിജി ബിജീഷ് (സെക്രട്ടറി), സുമ ബിജി (ട്രഷറർ).