 
തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാലാ ഗവേണിംഗ് കൗൺസിലിലേക്ക് അക്കാഡമിക് കൗൺസിൽ അംഗങ്ങളിൽ നിന്നും ഇന്ത്യൻ സിസ്റ്റംസ് ഒഫ് മെഡിസിൻ, ഹോമിയോപ്പതിക് മെഡിസിൻ, മോഡേൺ മെഡിസിൻ വിഭാഗങ്ങളെ പ്രതിനിധീകരിച്ചുള്ള ഒഴിവിലേക്ക് പ്രൊഫ. എസ്. ഗോപകുമാറിനെയും, പ്രൊഫ. കൃഷ്ണൻ പിള്ളയേയും ഗവേണിംഗ് കൗൺസിൽ അംഗങ്ങളായി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. മോഡേൺ മെഡിസിൻ വിഭാഗത്തിലെ അക്കാഡമിക് കൗൺസിൽ അംഗങ്ങളിൽ നിന്നും ഗവേണിംഗ് കൗൺസിൽ അംഗത്തെ തിരഞ്ഞെടുക്കുന്നതിനായി നടന്ന വോട്ടെടുപ്പിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലും, ഫിസിയോളജി വിഭാഗം മേധാവിയുമായ പ്രൊഫ. (ഡോ.) വി.വി ഉണ്ണിക്കൃഷ്ണനെ ഗവേണിംഗ് കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു.