 
തൃശൂർ: വർദ്ധിച്ച് വരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്തുന്നതിന് പ്രതികൾക്ക് തൂക്ക് കയർ വിധിക്കാൻ ജുഡീഷ്യറി തയ്യാറായാൽ 'ഭ്രാന്തമായ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുമെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ഭാസ്‌കരൻ അഭിപ്രായപ്പെട്ടു. എൽ.ജെ.ഡി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി അദ്ധ്യക്ഷനായി. അഡ്വ.പ്രിൻസ് ജോർജ്, അജി ഫ്രാൻസിസ്, ജെയ്‌സൺ മാണി, ബഷീർ തൈവളപ്പിൽ, പി.ഐ. സൈമൺ, മോഹനൻ അന്തിക്കാട്, പി.ജി. കൃഷ്ണൻകുട്ടി, കെ.സി. വർഗീസ്, ബിജു ആട്ടോർ, ഡേവീസ് വില്ലടത്തുകാരൻ, കാവ്യപ്രദീപ്, പീയൂസ് കോങ്കണ്ടത്ത്, സുനിത കീരാലൂർ, ഷംസുദ്ധീൻ മരയ്ക്കാർ, ജീജ പി.രാഘവൻ, അഡ്വ.പാപ്പച്ചൻ വാഴപ്പിള്ളി, വർഗീസ് തെക്കേക്കര, എം.എസ്. ഗംഗാധരൻ, പി.എ. നിവേദിത്, ആന്റോ ഇമ്മട്ടി, മുരളീധരൻ ഗുരുവായൂർ തുടങ്ങിയവർ പ്രസംഗിച്ചു.