 
തൃശൂർ: വോളിബാൾ അസോസിയേഷനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത സാഹചര്യത്തിൽ സ്‌പോർട്‌സ് കൗൺസിലും ജില്ലാ സ്‌പോർട്‌സ് കൗൺസിലും നേരിട്ട് ജില്ലാ വോളിബാൾ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായ ജില്ലാ മിനി വോളിബാൾ ചാമ്പ്യൻഷിപ്പ് 27ന് വി.കെ.എൻ മേനോൻ ഇൻഡോര്‍ സ്റ്റേഡിയത്തിൽ നടത്തും. ജില്ലാതല മത്സരത്തിൽ നിന്നും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീം തെരഞ്ഞെടുപ്പ് നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ള കായിക താരങ്ങൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, എന്നിവ സഹിതം തൃശ്ശൂർ വി.കെ.എൻ മേനോൻ ഇൻഡോര്‍ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിന് എത്തിച്ചേരണം. നിലവിലെ ക്ലബ്ബുകളും ഇനിയും രജിസ്റ്റർ ചെയ്യാനുള്ള ക്ലബ്ബുകളും 23നകം രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.