 
തൃശൂർ: കെ - റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് സേവ് കേരള സമിതി സംഘടിപ്പിക്കുന്ന പ്രഥമ സംസ്ഥാന കൺവെൻഷൻ 23ന് വൈകിട്ട് മൂന്നിന് തൃശൂർ സാഹിത്യ അക്കാഡമിയിൽ നടക്കും. പൗരാവകാശ മനുഷ്യാവകാശ പ്രവർത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ ഉദ്ഘാടനം ചെയ്യും. കെ.കെ. രമ എം.എൽ.എ, അഡ്വ. തമ്പാൻ തോമസ്, ഡോ. എം.പി. മത്തായി, ഡോ. പി.ജെ. ജയിംസ്, ഡോ. ആസാദ് എന്നിവർ പ്രഭാഷണം നടത്തുമെന്ന് സംസ്ഥാന കൺവീനർ അഡ്വ. ജോസഫ് ജോൺ, സംഘാടക സമിതി ജനറൽ കൺവീനർ കെ. ശിവരാമൻ, കൺവീനർ ബൾക്കിസ് ബാനു എന്നിവർ പറഞ്ഞു.