 
തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ തിരുവാതിര ആഘോഷിച്ചു. നിരവധി പേരാണ് ക്ഷേത്രത്തിൽ വ്രതമെടുത്ത് ദർശനത്തിനെത്തിയത്. പ്രത്യേക പൂജകളും നടന്നു. ഭക്തജനങ്ങൾക്കായി അന്നദാന മണ്ഡപത്തിൽ ഒരുക്കിയ പ്രസാദ ഊട്ട് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സമിതി പ്രസിഡന്റ് പി. പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ ഹരിഹരൻ, പാറമേക്കാവ് സെക്രട്ടറി രാജേഷ് പൊതുവാൾ, വടക്കുന്നാഥ ദേവസ്വം മാനേജർ പി. കൃഷ്ണകുമാർ, പി. ശശിധരൻ, സുരേഷ് അമ്പിസ്വാമി എന്നിവർ നേതൃത്വം നൽകി. 3500 പേർക്ക് തിരുവാതിര പ്രസാദമായ ഗോതമ്പ് കഞ്ഞി, പുഴുക്ക്, മാങ്ങാക്കറി, കൂവപ്പായസം എന്നിവയാണ് നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രസാദ വിതരണം നടന്നത്.