തൃപ്രയാർ: കുടുംബങ്ങളെ അനാഥമാക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന് എസ്.വൈ.എസ് തൃപ്രയാർ സോൺ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ആശയപരമായി പിടിച്ചുനിൽക്കാൻ കഴിയാതെ വരുമ്പോൾ വർഗീയ വിഷം കുത്തിവെച്ച് മുതലെടുപ്പ് നടത്താനാണ് ചില രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. സോൺ പ്രസിഡന്റ് പി.എ. നിസാർ സഖാഫി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.എ. മിദ്‌ലാജ് ഉദ്ഘാടനം ചെയ്തു. ഷജീർ പടിയൂർ, വി.എ. നൗഫർ സഖാഫി, വി.എ. ബഷീർ, എം.എ. ആദിൽ, സി.എ. സലാം അസ്ഹനി എന്നിവർ സംസാരിച്ചു.