കൊടുങ്ങല്ലൂർ: അഴീക്കോട് - ചാമക്കാല തീരദേശ റോഡിന്റെ ടാറിംഗ് ആരംഭിച്ചു. പി.ഡബ്ല്യു.ഡി ഫണ്ട് ഉപയോഗിച്ച് സൈഡ് ഭിത്തികൾ പുനർനിർമ്മിച്ചും, കാനകളും കലുങ്കുകളും ഉൾപ്പെടുത്തിയും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയുമാണ് നിർമ്മാണം. കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് മുതൽ ചാമക്കാലവരെയുള്ള 20 കിലോമീറ്റർ വരുന്ന ഭാഗങ്ങളിൽ രണ്ട് റീച്ചുകളിലായി ബി.എം ആൻഡ് ബി.സി ടാറിംഗാണ് നടക്കുന്നത്. പതിനൊന്നരക്കോടി രൂപയാണ് നിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ സ്ഥലത്തെത്തി പ്രവൃത്തികൾ വിലയിരുത്തി.