ചാലക്കുടി: കൂടപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് തണ്ടിക വരവ് നടക്കും. വിവിധ കരകളിൽ നിന്നുള്ള തണ്ടികകൾ രാത്രി 7 ന് ക്ഷേത്രത്തിൽ സമർപ്പിക്കും. മേൽശാന്തി കെ. ബാബുലാൽ, പ്രസിഡന്റ് കെ.എ. ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്ന് തണ്ടിക ഏറ്റുവാങ്ങും. തുടർന്ന് ആദരണീയം ചടങ്ങ് നടക്കും. വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ വ്യക്തികളെ ചടങ്ങിൽ ശ്രീനാരായണ സമാജം ട്രസ്റ്റിന്റെ ഉപഹാരം നൽകും.