bipin

തൃശൂർ: കൂനൂർ ഹെലികോപ്ടർ അപകടത്തിൽ സൈനികർ മരിച്ച സംഭവം ഉമേഷിന്റെ മനസിനെ ഉലച്ചു. അപകടദിവസം വൈകിട്ട് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ചിത്രം പ്‌ളാവിലയിൽ വരച്ച് ആദരാഞ്ജലി അർപ്പിച്ചപ്പോഴാണ് ഉമേഷ് സാധാരണ നിലയിലായത്. മനസിൽ തൊടുന്ന എന്തിനെയും ഇലച്ചിത്രമാക്കുന്ന പാലക്കാട് പത്തിരിപ്പാല പാണ്ടൻതറ ഉമേഷ് രണ്ടര മണിക്കൂർ കൊണ്ടാണ് ബിപിൻ റാവത്തിന്റെ ചിത്രം പൂർത്തിയാക്കിയത്.
മുറ്റത്ത് വീണ് കിടന്നിരുന്ന പഴുത്ത പ്‌ളാവിലയിലായിരുന്നു വര. ആലിലയിലാണ് കൂടുതലും വരച്ചിട്ടുള്ളത്. ശേഖരിച്ചവ തീർന്നതിനാൽ റാവത്തിന്റെ ചിത്രരചനയ്ക്ക് പ്‌ളാവില തെരഞ്ഞെടുക്കുകയായിരുന്നു. തുളസിയിലയിൽ കൃഷ്ണനെയും റോസാപ്പൂവിതളിൽ ഗണപതിയെയും ആലിലയിൽ മരയ്ക്കാർ സിനിമയുടെ പോസ്റ്ററും തൃശൂർ തെക്കെ ഗോപുരവും വരച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് വർക്ക്‌ഷോപ്പിലെ മെക്കാനിക്ക് ജോലി ഇല്ലാതായപ്പോഴാണ് ഉമേഷ്, യു ട്യൂബ് നോക്കി ഇലച്ചിത്ര രചന (ലീഫ് ആർട്ട്) പരീക്ഷിച്ചത്. സ്‌കെച്ച് ചെയ്ത ശേഷം വരയില്ലാത്ത ഇലയുടെ ഭാഗങ്ങൾ ബ്‌ളേഡ് കൊണ്ട് മുറിച്ചു കളഞ്ഞ് അക്രലിക് കൊണ്ട് നിറം കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, നടന്മാരായ മോഹൻലാൽ, കൃഷ്ണകുമാർ, സോപാന സംഗീതകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ തുടങ്ങിയവരെയും മംഗലാംകുന്ന് കർണ്ണൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്നീ ഗജ വീരന്മാരെയും ഇലകളിലൊതുക്കി.


കൂനൂർ അപകടം വല്ലാതെ വേദനിപ്പിച്ചു. സൈനികരോടുള്ള ആദരസൂചകമായി എനിക്ക് സമർപ്പിക്കാനുള്ളത് റാവത്ത് സാറിന്റെ ചിത്രമാണ്.

ഉമേഷ്

ഹോ​പ്പ് ​ഫെ​സ്റ്റ് ​ഉ​ദ്ഘാ​ട​നം

തൃ​ശൂ​ർ​ ​:​ ​സം​ഗീ​ത​വും​ ​വാ​ദ്യ​വും​ ​ചെ​റു​നാ​ട​ക​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​കേ​ര​ള​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ഡ​മി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഹോ​പ്പ് ​ഫെ​സ്റ്റി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​ഉ​ദ്ഘാ​ട​ന​വും​ ​ഇ​റ്റ്‌​ഫോ​ക്ക് ​ഫോ​ട്ടോ​ ​പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​ന​വും​ 25​ ​ന് ​വൈ​കീ​ട്ട് 6.30​ ​ന് ​അ​ക്കാ​ഡ​മി​ ​അ​ങ്ക​ണ​ത്തി​ലെ​ ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ​ ​നി​ർ​വ​ഹി​ക്കും.​ 29​ ​മു​ത​ൽ​ 31​ ​വ​രെ​ ​സം​ഗീ​ത​വും​ ​വാ​ദ്യ​വും​ ​ചെ​റു​നാ​ട​ക​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​അ​ക്കാ​ഡ​മി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഹ്ര​സ്വ​ ​വ​ർ​ഷാ​ന്ത്യ​ ​മേ​ള​യാ​ണ് ​ഹോ​പ്പ് ​ഫെ​സ്റ്റ്.​ ​പി.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​ ​എ​ൽ​ .​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​അ​ക്കാ​ഡ​മി​ ​വൈ​സ്‌​ചെ​യ​ർ​മാ​ൻ​ ​സേ​വ്യ​ർ​ ​പു​ൽ​പ്പാ​ട്ട്,​ ​അ​ക്കാ​ഡ​മി​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​പ്ര​ഭാ​ക​ര​ൻ​ ​പ​ഴ​ശ്ശി​ ​എ​ന്നി​വ​ർ​ ​പ​രി​പാ​ടി​യി​ൽ​ ​സം​ബ​ന്ധി​ക്കും.​ ​പ്ര​ദ​ർ​ശ​നം​ ​ജ​നു​വ​രി​ ​അ​ഞ്ചി​ന് ​സ​മാ​പി​ക്കും.