oru
കോടന്നൂരിൽ ഫ്രഷ് ആൻഡ് പ്യൂവർ ഡെയ്‌ലി മാർട്ട് മത്സ്യവിപണന കേന്ദ്രം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മുൻമന്ത്രി വി.എസ്. സുനിൽകുമാർ, പി. ബാലചന്ദ്രൻ എം.എൽ.എ എന്നിവർ സമീപം.

ചേർപ്പ്: സർക്കാർ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമണിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ഫ്രഷ് ആൻഡ് പ്യൂവർ ഡെയ്‌ലി മാർട്ട് വിപണന കേന്ദ്രം കോടന്നൂരിൽ ആരംഭിച്ചു. സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയൻ അദ്ധ്യക്ഷയായി.

പി. ബാലചന്ദ്രൻ എം.എൽ.എ, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, തൃശൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, മെറിറ്റ് കുര്യൻ, മിനി മുരളീധരൻ എന്നിവർ പങ്കെടുത്തു. വിവിധയിനം മത്സ്യങ്ങൾ ഫ്രഷ് പ്യൂവർ ഡെയ്‌ലി മാർട്ടിന്റെ കോടന്നൂർ, വടൂക്കര, ഒളരി, പുല്ലഴി എന്നിവിടങ്ങളിലെ വിപണന കേന്ദ്രങ്ങളുടെ അഞ്ച് കിലോമീറ്റർ പരിധികളിലെ വീടുകളിൽ മിതമായ നിരക്കിൽ എത്തിച്ചു നൽകുമെന്ന് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമണിന്റെ ജില്ലാ ഗ്രൂപ്പ് ലീഡർ മിനി മുരളീധരൻ പറഞ്ഞു. ഫോൺ: 8137048237, 7736327126.