gvr-death-photo

ഗുരുവായൂർ: നിശ്ചല ഛായാഗ്രാഹകൻ സുനിൽ ഗുരുവായൂർ (സിദ്ധാർത്ഥൻ,​ 69) നിര്യാതനായി. ഇന്നലെ രാവിലെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നൂറിലധികം മലയാള സിനിമകളുടെ നിശ്ചലഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. 1988ൽ പി.എ. ബക്കർ സംവിധാനം 'ചെയ്ത ഇന്നലെയുടെ ബാക്കി" ആയിരുന്നു ആദ്യചിത്രം. അതേവർഷം പുറത്തിറങ്ങിയ ഭരതൻ സംവിധാനം ചെയ്ത 'വൈശാലി"യിലൂടെ പ്രശസ്തനായി. 2014ൽ സുഗീത് സംവിധാനം ചെയ്ത 'ഒന്നും മിണ്ടാതെയായിരുന്നു" അവസാന ചിത്രം. ഭാര്യ: അംബിക. മക്കൾ: അനിത (ചെന്നൈ), അനിൽ (അസോ. ഡയറക്ടർ). മരുമകൻ: ബ്ലെസൻ (ചെന്നൈ). പരേതരായ നെന്മിനി പണ്ടിരിക്കൽ കൃഷ്ണൻകുട്ടിയും കാളമ്മുവുമാണ് മാതാപിതാക്കൾ. സംസ്‌കാരം ഇന്ന് രാവിലെ 8ന് ഗുരുവായൂർ നഗരസഭാ ശ്മശാനത്തിൽ.