കൊടുങ്ങല്ലൂർ: ലയൺസ് ക്ലബിന്റെ ഡിസ്ട്രിക്ട് ഡിസാസറ്റർ ഫണ്ട് നഗരസഭയിലെ അഞ്ച് വാർഡുകളിലെ 50 കുടുംബങ്ങൾക്ക് വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് രാജേഷ് മോഹൻ അദ്ധ്യക്ഷനായ ചടങ്ങ് നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ ആദ്യ കിറ്റ് വിതരണം ചെയ്തു. വാർഡ് കൗൺസിലർമാരായ കെ.എസ്. കൈസാബ്, രവീന്ദ്രൻ നടുമുറി, പാർവതി സുകുമാരൻ, ഹിമേഷ്, രേഖാ സൽപ്രകാശ് എന്നിവർ സംസാരിച്ചു. ആശാവർക്കർമാർ, കൗൺസിലർമാർ, ക്ലബ് മെമ്പർമാർ എന്നിവർ അതത് വാർഡുകളിലെ വീടുകളിൽ നേരിട്ടെത്തി കിറ്റുകൾ വിതരണം ചെയ്തു.