അഖിലേന്ത്യാ കിസാൻസഭ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: ജൈവ വൈവിദ്ധ്യങ്ങളുടെ ആവാസ കേന്ദ്രമായ പശ്ചിമഘട്ടം സംരക്ഷിക്കപ്പെടണമെന്നും പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനം പശ്ചിമഘട്ടത്തിനും ഭീഷണി ഉയർത്തുന്നെന്നും റവന്യൂ മന്ത്രി അഡ്വ കെ.രാജൻ. അഖിലേന്ത്യ കിസാൻ സഭ ജില്ലാ കമ്മിറ്റി കാലാവസ്ഥാ വ്യതിയാനവും പശ്ചിമഘട്ട സംരക്ഷണവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ പ്രസിഡന്റ് കെ. കെ. രാജേന്ദ്ര ബാബു അദ്ധ്യക്ഷനായി. മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി വി. ചാമുണ്ണി, ഡോ.കെ. വിദ്യാസാഗർ, ചാലക്കുടി പുഴസംരക്ഷണ സമിതി ചെയർമാൻ എസ്.പി. രവി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവംഗം കെ.കെ .ഷെല്ലി, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എം. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.