അരിമ്പൂർ: പൂയ്യാഘോഷത്തിന് അരിമ്പൂർ സുബ്രഹ്മണ്യ ക്ഷേത്രവും 16 ഉത്സവ കമ്മറ്റികളും ഒരുങ്ങി. 22 നാണ് പൂയ്യാഘോഷത്തിന്റെ ഭാഗമായുള്ള കാവടി, പൂരം എഴുന്നള്ളിപ്പ്. രാവിലെ 6 ന് ഗണപതി ഹോമം, 7 ന് പാൽ കുംഭാഭിഷേകം, 8 ന് കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലേയ്ക്ക് തിടമ്പ് എഴുന്നള്ളിപ്പ്, 9 ന് തിരിച്ച് എഴുന്നള്ളിപ്പ്, 12 ന് പാൽക്കാവടി അഭിഷേകം, 3 ന് പൂരം എഴുന്നള്ളിപ്പ്, 7 ന് തായമ്പക, 11 ന് ഭസ്മ കാവടി അഭിഷേകം എന്നിവ നടക്കും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഉത്സവം നടക്കുന്നത്. കൈപ്പിള്ളി ഷൺമുഖാനന്ദ സമാജം, കോവിൽ റോഡ് സെറ്റ്, വേൽമുരുക കാവടിസമാജം കൈപ്പള്ളി, ബാലസമാജം കിഴക്കേ പരയ്ക്കാട്, കൈപ്പള്ളി പടിഞ്ഞാട്ടുമുറി കാവടിസെറ്റ് , കൈപ്പിള്ളി പൂർവിക സെറ്റ്, യുവജനസമാജം പരയ്ക്കാട് നടുമുറി, ബാലസമാജം കായൽ റോഡ്, പരയ്ക്കാട് യുവജനസമാജം, വടക്കുംപുറം ശ്രീനാരായണഗുരു സമാജം, ആറാംകല്ല് യുവജനസംഘം, വേൽമുരുക കാവടി സംഘം വടക്കുംപുറം, ജനകീയ സമാജം കൈപ്പിള്ളി തെക്കുംപുറം, അഞ്ചാംകല്ല് കാവടി സമാജം, കരുവാൻവളവ് വടക്കുംപുറം സെറ്റ്, വെളുത്തൂർ ദേശ ശക്തി എന്നീ ഉത്സവ കമ്മറ്റികൾ പൂയ്യാഘോഷത്തിൽ പങ്കാളികളാകും.