sndp

കലിക്കൽ മേച്ചിറ എസ്.എൻ.ഡി.പി ശാഖാ വാർഷികം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: കലിക്കൽ മേച്ചിറ എസ്.എൻ.ഡി.പി ശാഖാ വാർഷികം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.വി.രാജൻ അദ്ധ്യക്ഷനായി. യൂണിയൻ വൈ.പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. കെ.പി. സന്തോഷ്, സി.വി. സുരേഷ്, മജ്ഞുദിനി, വിനീത അജയകുമാർ, തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ പ്ലസ് ടു അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടത്തി.