 
ചാലക്കുടി: കൂടപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ച് സ്ത്രീശക്തി പുരസ്‌കാരം ജേതാവ് പ്രസീത ചാലക്കുടിയെ ആദരിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർമാൻ വി.ഒ. പൈലപ്പൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി എ.ടി. ബാബു, സി.എസ് സത്യൻ, കെ.എം. ബാബു, ശിവദാസൻ കാരാപ്പിള്ളി, ബാബു തുമ്പരത്തി, കെ.കെ. ധർമ്മപാലൻ, എ.കെ. സുഗതൻ എന്നിവർ സംസാരിച്ചു.