 
പഴുവിൽ: ചിറക്കൽ - കരുപ്പാടം കലാസമിതി റോഡ് സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ ഗീത ഗോപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഓമന, പി.എസ്. നജീബ്, രമ്യ ഗോപിനാഥ്, അസി. എൻജിനിയർ നിഷാന്ത് എന്നിവർ സംസാരിച്ചു. മുൻ എം.എൽ.എ ഗീത ഗോപിയാണ് റോഡിനായി ഫണ്ട് അനുവദിച്ചത്. ആറ് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.