പാവറട്ടി: കൈപ്പറമ്പ്-പറപ്പൂർ റോഡിന്റെ പുനരുദ്ധാരണ നിർമ്മാണ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഇന്ന്
രാവിലെ 11.30ന് നിർവഹിക്കും. 200 ലക്ഷം രൂപ ചെലവഴിച്ച് ബി.എം & ബി.സി. നിലവാരത്തിലാണ് പുനരുദ്ധാരണം. പറപ്പൂർ സഹകരണ ബാങ്ക് പരിസരത്ത് ചേരുന്ന യോഗത്തിൽ തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസൺ അദ്ധ്യക്ഷനാകും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും.