തൃപ്രയാർ: ചൂലൂർ കടലായി ശിവക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി ഗോകുൽ, കീഴ്ശാന്തി ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകളും കലശാഭിഷേകവും നടന്നു. സുബേദാർ മേജർ അരയംപറമ്പിൽ ഗോപാലൻ സ്മരണാർത്ഥം പൂർത്തിയാക്കിയ പുതിയ നടപ്പുരയുടെ സമർപ്പണം മകൻ പ്രദീപ് നിർവഹിച്ചു. തുടർന്ന് തിരുവാതിരക്കളി അവതരിപ്പിച്ചു. ക്ഷേത്രം ഭാരവാഹികളായ അജയഘോഷ് കാണാശ്ശേരി, അഡ്വ. എ.എസ്. സന്തോഷ്‌കുമാർ, ജിജിൻ മച്ചിങ്ങൽ, ദിനേഷ് ശാന്തി, എൻ.എസ്. സജീവ്, സി.എസ്. അനിൽ എന്നിവർ നേതൃത്വം നൽകി.