
തൃശൂർ : എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ ആസ്ഥാനമന്ദിരത്തിലെ ഗുരുദേവപ്രതിമാ സമർപ്പണം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു. ഗുരുദേവപ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. തൃശൂർ വടക്കേച്ചിറ റോഡിലെ തൃശൂർ യൂണിയൻ ആസ്ഥാനമന്ദിരത്തിന്റെ മുമ്പിൽ സ്ഥാപിച്ചിട്ടുള്ള വെങ്കല പ്രതിമ ഡോ. ടി.എസ്. വിജയൻ കാരുമാത്രയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൂജകളും സമർപ്പണവും നടന്നത്.
ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ , തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ , യൂണിയൻ വൈസ് പ്രസിഡന്റ് ടി.ആർ. രഞ്ജു, യോഗം ഡയറക്ടർ ബോർഡ് മെമ്പറും യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോ. സെക്രട്ടറിയുമായ എൻ.വി. രഞ്ജിത്ത്, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ കെ.വി. വിജയൻ, സജീവ്കുമാർ കല്ലട, വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ്, പ്രസിഡന്റ് കൃഷ്ണകുമാരി, യോഗം കൗൺസിലർമാരായ ബേബിറാം, ഷീബ ടീച്ചർ, കൗൺസിലർമാരായ മോഹൻ കുന്നത്ത്, പി.വി. വിശ്വേശ്വരൻ, പി.ബി. ഇന്ദിരാദേവി ടീച്ചർ, കെ.എ. മനോജ്കുമാർ, കെ.ആർ. ഉണ്ണിക്കൃഷ്ണൻ, കെ.ആർ. മോഹനൻ, എൻ.വി. മോഹൻദാസ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് പത്മിനി ഷാജി, സെക്രട്ടറി രാജശ്രീ വിദ്യാസാഗർ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പി.എസ്. സന്ദീപ്, ജോ. സെക്രട്ടറി വി.ഡി. സുഷിൽകുമാർ, കെ.വി. രാജേഷ് എന്നിവർ നേതൃത്വം നൽകി.