തൃശൂർ: ഭിന്നശേഷിക്കാർക്കായി ഡിഫറന്റ്‌ലി ഏബിൾഡ് ടാലന്റ് ഷോയുമായി എക്‌സിപ്രഷൻസ് മീഡിയ. ഇന്ന് വൈകിട്ട് ആറിന് തൃശൂർ വെഡിംഗ് വില്ലേജിൽ എക്‌സിപ്രഷൻസ് മീഡിയ സംഘടിപ്പിക്കുന്ന മിസ് ആൻഡ് മിസിസ് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ 2021 സീസൺ 4 ബ്യൂട്ടി കോൺടെസ്റ്റ് ഗ്രാൻഡ് ഫിനാലെയിലാണ് ഭിന്നശേഷിക്കാരുടെ ടാലന്റ് ഷോ ഉൾപ്പെടുത്തിയിരിക്കുന്നത്. ഷോ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ്, ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്‌സൺ സോണിയ ഗിരി തുടങ്ങിയവർ പങ്കെടുക്കും. ഷോയുടെ ഭാഗമായി തൃശൂർ ഫാഷൻ ഷോ, ഡിജെ, ബിസിനസ് എക്‌സെലൻസ് അവാർഡ് വിതരണം എന്നിവ ഉണ്ടാകുമെന്നും എക്‌സിപ്രഷൻസ് മീഡിയ ഷോ ഡയറക്ടർ പി.എസ്. പിന്റോ പത്രസമ്മേളനത്തിൽ പറഞ്ഞു. സുജിത ധനീഷ്, അഞ്ചുമോൻ വെള്ളാനിക്കാരൻ, റോമ മൻസൂർ, പി.കെ. പത്മകുമാർ തുടങ്ങിയവരും പങ്കെടുത്തു.