തൃശൂർ: അഖില കേരള എഴുത്തച്ഛൻ സമാജത്തിന്റെയും എഴുത്തച്ഛൻ എഡ്യുക്കേഷണൽ സൊസൈറ്റി ഫോർ എച്ച്.ആർ.ഡിയുടെയും സംയുക്താഭിമുഖ്യത്തിൽ തുഞ്ചത്ത് എഴുത്തച്ഛൻ മഹാസമാധി ദിനം 26 ന് ആചരിക്കുമെന്ന് സമാജം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആർ. സുരേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു. സമാധിദിന പൊതുസമ്മേളനം ഉച്ചകഴിഞ്ഞ് മൂന്നിന് തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ദിനാചരണത്തിന്റെ ഭാഗമായി പി. കുമാരനെഴുത്തച്ഛൻ ആർട്‌സ് ആൻഡ് സയൻസ് കോളജിന്റെ ശിലാസ്ഥാപനം 25 ന് രാവിലെ 10 ന് മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും. സൊസൈറ്റി പ്രസിഡന്റ് ടി. ജി. ചന്ദ്രകുമാർ അദ്ധ്യക്ഷനാകും. സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ബി. വിജയകുമാർ, ജില്ലാ പ്രസിഡന്റ് കെ.കെ. ജയറാം, സെക്രട്ടറി സി.എൻ. സജീവൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.