vadakkumanthan
വടക്കുന്നാഥ ക്ഷേത്രമൈതാനത്തിന്റെ പുനഃരുദ്ധാരണത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് & കൾച്ചറൽ ഹെറിറ്റേജ് തൃശ്ശൂർ ഘടകം തയ്യാറാക്കിയ മാസ്റ്റർപ്ലാൻ കൊച്ചിൻ ദേവസ്വം ബോർഡ് ് പ്രസിഡന്റ് വി. നന്ദകുമാറിന് കൈമാറുന്നു

തൃശൂർ: വടക്കുന്നാഥ ക്ഷേത്രമൈതാനത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫൊർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് തൃശൂർ ഘടകം തയ്യാറാക്കിയ മാസ്റ്റർപ്ലാൻ കൊച്ചിൻ ദേവസ്വം ബോർഡ് ചേംബറിൽ നടത്തിയ ചടങ്ങിൽ വച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാറിന് കൈമാറി. ബോർഡ് അംഗം എം.ജി. നാരായണൻ, ദേവസ്വം കമ്മിഷണർ എൻ. ജ്യോതി, സെക്രട്ടറി ഇൻ ചാർജ് പി.ഡി. ശോഭന, എക്‌സിക്യൂട്ടിവ് എൻജിനിയർ കെ.കെ. മനോജ്, എ.എ. വിനോദ്കുമാർ, ഷാജി വാസുദേവൻ, അനൂപ് തുടങ്ങിയവർ സന്നിഹിതരായി.

കഴിഞ്ഞ ഒരു വർഷത്തോളമായി നടത്തുന്ന പഠനത്തിന്റെ സംഗ്രഹ രൂപമാണ് റിപ്പോർട്ടിലുള്ളത്. തൃശൂർ പൂരത്തിന് തടസ്സമില്ലാത്തവിധം മൈതാനത്തെ ജൈവവൈവിദ്ധ്യം, ജലസംരക്ഷണം, മാലിന്യസംസ്‌കരണം, ലൈറ്റിംഗ്, വിദ്യാർത്ഥി കോർണർ തുടങ്ങിയവ സംരക്ഷിക്കുന്നതിനും മൈതാനത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും നിലനിറുത്തുന്നതിനുമുള്ള പദ്ധതികളാണ് മാസ്റ്റർപ്ലാനിലുള്ളത്.