 
ചേർപ്പ്: പൊതു വിദ്യാഭ്യാസ യജ്ഞം പദ്ധതി പ്രകാരം വല്ലച്ചിറ ഗവ. യു.പി സ്‌കൂളിൽ നിർമ്മിച്ച നവ മന്ദിരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ മാസ്റ്റർ, ജില്ലാ പഞ്ചായത്തംഗം വി.ജി. വനജ കുമാരി, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി. മദനമോഹനൻ, പി.വി. ബിജി, കോൺട്രാക്ടർ വിഷ്ണുലാൽ , പി.എ. മുഹമ്മദ് സിദ്ദിഖ്, എൻ. മനോജ്, ബാബു കോടശ്ശേരി എന്നിവർ പ്രസംഗിച്ചു.